Latest Malayalam News - മലയാളം വാർത്തകൾ

ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ വീണ്ടും തിക്കും തിരക്കും

New Delhi Railway Station is again crowded

ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ വന്‍ തിക്കും തിരക്കും. 12, 13 പ്ലാറ്റ്‌ഫോമിലാണ് വന്‍ തിരക്ക് അനുഭവപ്പെട്ടത്. ട്രെയിനുകള്‍ വൈകിയതാണ് തിരക്കിന് കാരണമെന്നാണ് വിവരം. തിരക്ക് ആരംഭിച്ച് മണിക്കൂറുകള്‍ കഴിഞ്ഞാണ് അധികൃതര്‍ തിരക്കൊഴിവാക്കാന്‍ ശ്രമം നടത്തിയത്. തിരക്കില്‍ ആര്‍ക്കും പരിക്കില്ല. 8.05ന് എത്തേണ്ടിയിരുന്ന ശിവഗംഗ എക്‌സ്പ്രസ് 9.20നാണ് എത്തിയത്. 9.15ന് പുറപ്പെടേണ്ട സ്വാന്ത്ര്യസമര സേനാനി എക്‌സ്പ്രസ് പ്ലാറ്റ്‌ഫോമില്‍ ഉണ്ടായിരുന്നു. 9.25ന് സ്റ്റേഷനില്‍ നിന്നും പുറപ്പെടേണ്ട ജമ്മു രാജഥാനി എക്‌സ്പ്രസ് വൈകി, 10 മണിക്ക് ഷെഡ്യൂള്‍ ചെയ്ത ലക്‌നൗ എക്‌സ്പ്രസും വൈകി ഓടിക്കൊണ്ടിരിക്കുന്നതിനാലുമാണ് രണ്ട് പ്ലാറ്റ്‌ഫോമിലും യാത്രക്കാര്‍ നിറയാന്‍ കാരണമായത്.

ഈ വര്‍ഷം ഫെബ്രുവരി 15 നും സമാനമായ തിരക്ക് സ്റ്റേഷനില്‍ അനുഭവപ്പെട്ടിരുന്നു. പ്രയാഗ് രാജിലെ മഹാകുംഭമേളയിലേക്കുള്ള പ്രത്യേക ട്രെയിന്‍ അനൗണ്‍സ് ചെയ്തതോടെയുണ്ടായ തിരക്കില്‍പ്പെട്ടാണ് 18 പേര്‍ മരിക്കുകയും നിരവധി യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ദുരന്തം ഉണ്ടായതെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്.

Leave A Reply

Your email address will not be published.