KERALA NEWS TODAY-ആലപ്പുഴ : പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന് നെഹ്റു ട്രോഫി.
നാലു വള്ളങ്ങൾ ഇഞ്ചോടിഞ്ചു മത്സരിച്ച ഫൈനലിൽ 4 മിനിറ്റും 21 സെക്കൻഡും എടുത്താണു പിബിസിയുടെ വിജയം.
നെഹ്റു ട്രോഫിയിൽ വീയപുരം ചുണ്ടന്റെ കന്നികിരീടവും പള്ളാത്തുരുത്തി ബോട്ട് ക്ലബിന് ഇത് തുടർച്ചയായ നാലാം കിരീട നേട്ടവുമാണ്.
2018, 19, 2022 വർഷങ്ങളിലായിരുന്നു തുടർനേട്ടം. കുമരകം ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ മില്ലി സെക്കൻഡുകൾക്ക് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി. യുബിസി കൈനകരി തുഴഞ്ഞ നടുഭാഗം ചുണ്ടൻ മൂന്നാമതും കേരള പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ നാലാം സ്ഥാനത്തും എത്തി. വനിതകളുടെ തെക്കനോടി തറ വിഭാഗത്തിൽ ആദ്യമായി മത്സരിച്ച പുന്നമട സായ് സെന്റർ വിജയികളായി