Latest Malayalam News - മലയാളം വാർത്തകൾ

കേന്ദ്ര ബജറ്റില്‍ അവഗണന ; രാഹുലുമായി കൂടിക്കാഴ്ച്ചക്കെത്തിയ കര്‍ഷക നേതാക്കളെ തടഞ്ഞു

Neglect in the central budget; Farmer leaders who came to meet Rahul were stopped

കേന്ദ്ര ബജറ്റില്‍ കാര്‍ഷിക മേഖലയെ അവഗണിച്ചതില്‍ പ്രതിഷേധവുമായി കര്‍ഷക സംഘടനകള്‍. മിനിമം താങ്ങുവില ഉറപ്പാക്കാന്‍ നിയമ നിര്‍മ്മാണം അടക്കം കര്‍ഷക സംഘടകള്‍ ഉയര്‍ത്തിയ ആവശ്യങ്ങള്‍ക്ക് ഇപ്പോള്‍ പരിഹരമായിട്ടില്ല. കേന്ദ്ര ബജറ്റില്‍ കടുത്ത അവഗണനയാണ് ഉണ്ടായതെന്ന് കര്‍ഷക സംഘടനകള്‍ ആരോപിച്ചു. അവഗണനയ്ക്ക് എതിരെ പ്രതിഷേധം ശക്തമാക്കാനാണ് സംഘടനകളുടെ തീരുമാനം. ദീര്‍ഘകാല ആവശ്യങ്ങള്‍ പരിഗണിച്ച് പാര്‍ലമെന്റില്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കണമെന്ന് ഏഴ് കര്‍ഷക സംഘടന നേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടു. കൂടിക്കാഴ്ചക്കായെത്തിയ കര്‍ഷകരെ പാര്‍ലമെന്റിലേക്ക് കടത്തിവിടുന്നില്ലെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. കര്‍ഷകരായതുകൊണ്ടാകാം അവരെ കടത്തിവിടാത്തതെന്നാണ് രാഹുലിന്റെ വിമര്‍ശനം. അതേസമയം സംയുക്ത കിസാന്‍ മോര്‍ച്ച അടക്കമുള്ള കര്‍ഷക സംഘടകള്‍ അടുത്ത മാസം ഒന്ന് മുതല്‍ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ ആരംഭിക്കും. ആഗസ്റ്റ് ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കാനും, സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യവ്യാപകമായി ട്രാക്ടര്‍ മാര്‍ച്ച് നടത്താനും സംഘടനകൾ തീരുമാനിച്ചു.

Leave A Reply

Your email address will not be published.