ENTERTAINMENT NEWS:മലയാള സിനിമയുടെ പുതിയ നായക സങ്കല്പമായി വളര്‍ന്നുകൊണ്ടിരിക്കുകയാണ് ബേസില്‍ ജോസഫ്. സംവിധായകന് എന്ന നിലയിലും നായകന് എന്ന നിലയിലും കൈയ്യടി നേടുന്ന ബേസിലിന്റെ പുതിയ സിനിമ പ്രഖ്യാപിച്ചു. എം സി ജിതിന് സംവിധാനം ചെയ്യുന്ന സൂക്ഷ്മദര്‍ശിനി എന്ന ചിത്രത്തിലെ നായകന് ബേസിലാണ്. നായികയായി എത്തുന്നത് നസ്റിയ നസീമും. ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പുറത്തുവിട്ടു
ഹാപ്പി ഹവേര്‍സ് എന്റര്‍ടൈന്‍മെന്റ്, എ വി എ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന് എം സി ജിതിന്, അതുല്‍ രാമചന്ദ്രന് എന്നിവരുടെ കഥക്ക് എം സി ജിതിന്, അതുല്‍ രാമചന്ദ്രന്, ലിബിന് ടി ബി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിയ്ക്കുന്നത്. ക്രിസ്റ്റോ സേവ്യറാണ് സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്നത്.
ഒരിടവേളയ്ക്ക് ശേഷമാണ് നസ്റിയ വീണ്ടുമൊരു മലയാള സിനിമയില്‍ നായികയായി എത്തുന്നത്. 2022 ല്‍ പുറത്തിറങ്ങിയ അന്ടെ സുന്ദരനകി എന്ന തെലുങ്ക് സിനിമയിലാണ് ഏറ്റവുമൊടുവില്‍ നസ്റിയ അഭിനയിച്ചത്. എന്നിരുന്നാലും നിര്‍മാണത്തില്‍ താരപത്നി സജീവമായിരുന്നു.നസ്റിയയ്ക്കും ബേസില്‍ ജോസഫിനും പുറമെ ദീപക് പറമ്പോല്‍, സിദ്ധാര്‍ഥ് ഭരതന്, മെറിന് ഫില്പ്പ്, അഖില ഭാര്ഗവന്, പൂജ മോഹന്‍രാജ്, കോട്ടയം രമേഷ്, ഗോപന് മങ്ങാട്ട്, മനോഹരി ജോയ്, റിനി ഉദയകുമാര്‍, ജയ കുറുപ്പ്, മുസ്കാന് ബിസാരിയ, അഭര്‍ണ റാം, അഭിരാം പൊതുവാള്, ബിന്നി റിങ്കി, നന്ദന് ഉണ്ണി, നൗഷാദ് അലി, ആതിര രാജീവ്, മിര്‍സ ഫാത്തിയ തുടങ്ങിയവരും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു
ബേസിലിന്റെ നായികയായി നസ്റിയ; സുക്ഷമദര്ശിനിയുടെ ടൈറ്റില്‍ ലുക്ക് പുറത്തുവിട്ടു
Next Post