കൊല്ലം റൂറൽ ജില്ലയിൽ പുതിയതായി ആരംഭിച്ച നാർക്കോട്ടിക് ആൻഡ് ജെൻഡർ ജസ്റ്റിസ് ഓഫീസിന്റെ പ്രവർത്തന ഉദ്ഘടാനം നിർവഹിച്ചു. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി സാബു മാത്യു കെഎം ഐ.പി.എസ് നിർവഹിച്ചു. ചടങ്ങിൽ അഡി. എസ് പി ഷാനിഹാർ, DCRB, DySP റെജി എബ്രഹാം, DCB DySP എം.എം ജോസ്, NARCOTIC CELL & GENDER JUSTICE DySP ജിജു റ്റിആർ എന്നിവർ പങ്കെടുത്തു. കേരളത്തിലെ 4 പോലീസ് ജില്ലകളിൽ ഒഴിച്ച് മറ്റെല്ലാ പോലീസ് ജില്ലകളിലും നാർക്കോട്ടിക് സെൽ നിലവിൽ ഉണ്ടായിരുന്നു. നാർക്കോട്ടിക് സെൽ ഇല്ലാതിരുന്ന പോലീസ് ജില്ലകളായ കൊല്ലം റൂറൽ, കൊല്ലം സിറ്റി, തൃശൂർ റൂറൽ, തൃശൂർ സിറ്റി എന്നി പോലീസ് ജില്ലകളിൽ നാർക്കോട്ടിക് ആൻഡ് ജെൻഡർ ജസ്റ്റിസ് രൂപീകരിക്കാൻ ഉത്തരവ് ആയിരുന്നു. പോക്‌സോ കേസുകളുടെ അന്വേഷണവും ഇനി മുതൽ നാർക്കോട്ടിക് & ജെൻഡർ ജസ്റ്റിസ് ഓഫീസിനായിരിക്കും