Latest Malayalam News - മലയാളം വാർത്തകൾ

രാഷ്‌ട്രപതി ഭവനിലും പേര് മാറ്റം ; രണ്ട് പ്രധാന ഹാളുകളുടെ പേര് മാറ്റി

Name change in Rashtrapati Bhavan too; Two main halls have been renamed

രാഷ്‌ട്രപതി ഭവനിലെ രണ്ട് പ്രധാന ഹാളുകളുടെ പേരുകൾ രാഷ്ട്രപതി ദ്രൗപതി മുർമു പുനർനാമകരണം ചെയ്തു. ദർബാർ ഹാളിന്റെയും അശോക് ഹാളിന്റെയും പേരുകളാണ് മാറ്റിയത്. ദർബാർ ഹാൾ ഇനി മുതൽ ഗണതന്ത്ര മണ്ഡപ് എന്നും അശോക് ഹാൾ ഇനി അശോക് മണ്ഡപ് എന്നും അറിയപ്പെടും. ഇന്ത്യൻ പ്രസിഡൻ്റിൻ്റെ ഓഫീസും വസതിയുമായ രാഷ്ട്രപതി ഭവൻ രാഷ്ട്രത്തിൻ്റെ പ്രതീകവും ജനസേവനത്തിന്റെ അമൂല്യമായ മാതൃകയുമാണ്. ജനങ്ങൾക്ക് ഇത് കൂടുതൽ പ്രാപ്യമാക്കാനുള്ള നിരന്തരമായ ശ്രമങ്ങൾ നടക്കുകയാണെന്നും, രാഷ്ട്രപതി ഭവൻ്റെ അന്തരീക്ഷം ഇന്ത്യൻ സാംസ്കാരിക മൂല്യങ്ങളുടെയും ധാർമ്മികതയുടെയും പ്രതിഫലനമാക്കുകയാണ് പേര് മാറ്റത്തിലൂടെ ലക്ഷ്യമിടുന്നതെന്നും രാഷ്ട്രപതി ദ്രൗപതി മുർമു വ്യക്തമാക്കി.

Leave A Reply

Your email address will not be published.