Latest Malayalam News - മലയാളം വാർത്തകൾ

ഷൊർണൂരിൽ 22കാരന്റെ മരണത്തിൽ ദുരൂഹത ; അടിവസ്ത്രത്തില്‍ സിറിഞ്ച്

Mysterious death of 22-year-old in Shoranur; Syringe in underwear

ഷൊര്‍ണൂരില്‍ കഴിഞ്ഞ ദിവസം മരിച്ച 22 വയസുകാരന്റെ മരണത്തില്‍ ദുരൂഹത. മരിച്ച യുവാവിന്റെ അടിവസ്ത്രത്തില്‍ നിന്ന് സിറിഞ്ച് കണ്ടെത്തി. ലഹരി ഉപയോഗമാണോ മരണകാരണമെന്നാണ് പോലീസ് സംശയിക്കുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകിട്ട് ആറരയോടെയാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലപ്പുറം ചക്കാലക്കുണ്ട് സ്വദേശിയായ 22കാരന്‍ അമ്മയുടെ വീടായ ഷൊര്‍ണൂരില്‍ വെച്ചാണ് കുഴഞ്ഞു വീഴുന്നത്. ശുചിമുറിയില്‍ കയറി അരമണിക്കൂര്‍ ചെലവഴിച്ച് പുറത്തിറങ്ങിയ ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ഇയാളുടെ അടിവസ്ത്രത്തില്‍ നിന്ന്‌സുര്‍ജിന്റെ പാക്കറ്റും ശുചിമുറിയില്‍ നിന്ന് നീഡിലും കണ്ടെത്തി. കയ്യില്‍ കുത്തിയ പാടുകള്‍ ഉണ്ടെന്നാണ് പോലീസ് മഹസറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ലഹരി ഉപയോഗമാണോ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിലെ വ്യക്തമാവുകയുള്ളൂ എന്ന് പോലീസ് വ്യക്തമാക്കി. 22കാരന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചു ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചു അന്വേഷണം പുരോഗമിക്കുകയാണ്.

Leave A Reply

Your email address will not be published.