Latest Malayalam News - മലയാളം വാർത്തകൾ

സമ്പൂർണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച സംസ്ഥാനത്തെ ആദ്യ നഗരമായി മൂവാറ്റുപുഴ

Muvattupuzha has become the first city in the state to achieve complete digital literacy

സമ്പൂർണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച സംസ്ഥാനത്തെ ആദ്യ നഗരമായി മൂവാറ്റുപുഴ നഗരസഭയെ പ്രഖ്യാപിച്ചു. പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ നഗരകാര്യ ജോയിന്റ് ഡയറക്ടർ വി. പ്രദീപ് കുമാറാണ് പ്രഖ്യാപനം നടത്തിയത്. ദൈനംദിന സര്‍ക്കാര്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നതിനും വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നതിനുമായി സർക്കാർ ആവിഷ്ക്കരിച്ച സമ്ബൂർണ ഡിജിറ്റല്‍ സാക്ഷരത പദ്ധതിയാണ് നഗരസഭ വിജയകരമായി നടപ്പാക്കിയത്. ജൂണ്‍ 25നാണ് നഗരസഭയില്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്. 50 ദിവസം കൊണ്ട് ലക്ഷ്യം കൈവരിച്ചു. ആദ്യം നഗരസഭ പരിധിയിലെ മുഴുവൻ ജനങ്ങളെയും സംബന്ധിച്ച്‌ വിവരം ശേഖരിച്ചു. 8328 വീടുകളില്‍ ആള്‍താമസമുളള 7854 വീട്ടില്‍ നടത്തിയ സർവേയില്‍ 14നും 64നും ഇടയിലുളള 1806 പേർ ഡിജിറ്റല്‍ സാക്ഷരരല്ലന്ന് കണ്ടെത്തി. തുടർന്ന് 28 വാർഡിലും ക്ലാസ് സംഘടിപ്പിച്ചു. മൂന്ന് മൊഡ്യൂളുകളിലായി 15 കാര്യങ്ങളിലാണ് പരിശീലനം നല്‍കിയത്. 350 വളന്റിയർമാരാണ് പദ്ധതിക്കായി പ്രവർത്തിച്ചത്.

Leave A Reply

Your email address will not be published.