
NATIONAL NEWS NEWDELHI:ന്യൂഡൽഹി: മാലദ്വീപിൽ നിന്ന് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കാൻ ധാരണയായെന്ന മാലദ്വീപ് അവകാശവാദത്തിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യ. മാലദ്വീപുമായി പരസ്പര സഹകരണത്തിനുള്ള വിശാല ചർച്ച നടക്കുന്നതായി വിദേശകാര്യമന്ത്രാലയം വാർത്താ കുറിപ്പിൽ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള നടപടികൾ തിരിച്ചറിയുന്നതിനും നിലവിലുള്ള വികസന സഹകരണ പദ്ധതികൾ ത്വരിതപ്പെടുത്തുന്നതിനുമുള്ള ഉഭയകക്ഷി സഹകരണം ഉൾപ്പെടെയാണിതെന്നും മന്ത്രാലയം പറഞ്ഞു.
നിലവിലെ സ്ഥിതി തുടരാൻ ഇരുരാജ്യങ്ങൾക്കും സ്വീകാര്യമായ പരിഹാരത്തിനായി ശ്രമിക്കുന്നുണ്ട്. ഇന്ത്യൻ വ്യോമസേന മാലദ്വീപിലെ ജനങ്ങൾക്കായി ചെയ്തുവരുന്ന മാനുഷികസഹായങ്ങൾ, മെഡിക്കൽ സേവനങ്ങൾ തുടങ്ങിയ തുടരാനാവശ്യമായതൊക്കെയും ചെയ്യും എന്നും വിദേശകാര്യമന്ത്രാലയം വാർത്താകുറിപ്പിൽ പറഞ്ഞു.