KERALA NEWS TODAY-കൊയിലാണ്ടി (കോഴിക്കോട് ) : കത്തി കരിഞ്ഞ നിലയിൽ മൃതദേഹം വീട്ടു വളപ്പിൽ നിന്നും കണ്ടെത്തി.
കൊച്ചി സ്വദേശി രാജീവൻ്റെ മൃതദേഹമാണ് കണ്ടെത്തിയത് .ആൾ താമസമില്ലാത്ത വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത് .
പല ഭാഗങ്ങളിലായിയാണ് മൃതദേഹം കിടന്നിരുന്നത് .
ആദ്യം കാലുകളാണ് കണ്ടെത്തിയത് . മൃതശരീരത്തിൽ നിന്നും ദുർഗന്ധം പുറത്തു വന്നതോടെ മൃതദേഹത്തെ തിരിച്ചറിഞ്ഞ നാട്ടുകാർ പോലീസിനെ അറിയിക്കുകയായിരുന്നു .
സംഭവം നടന്ന ദിവസം രാജീവൻ മദ്യപിച്ചിരുന്നതായി നാട്ടുകാർ പറയുന്നു .അദ്ദേഹത്തെ സുഹൃത്തുക്കൾ വീട്ടിലെത്തിക്കുകയായിരുന്നു .
തുടർന്ന് അവർ മടങ്ങിയ ശേഷമായിരുന്നു സംഭവം അരങ്ങേറിയത് .
എന്നാൽ രാജീവന് അയൽവാസികളുമായി സൗഹൃദം ഇല്ലാത്തതിനാൽ സംഭവം നാട്ടുകാർ അറിയാതെ പോവുകയായിരുന്നു .മരണം കൊലപാതകമാണെന്ന് സംശയമുള്ളതായി നാട്ടുകാർ പറഞ്ഞു .മാത്രമല്ല കൊലപാതക ദിവസം രാത്രി വീട്ടിൽ നിന്നും ഒച്ചയും ബഹളവും കേട്ടതായി നാട്ടുകാർ പോലീസിന് മൊഴി നൽകി .സുഹൃത്തുക്കളുമായി സൗഹൃദ സംഭാഷണമാവുമെന്നാണ് അയൽ വാസികൾ ആദ്യം കരുതിയത് .എന്നാൽ പിന്നീടാണ് കൊലപാതകം നടന്നതായി നാട്ടുകാർ തിരിച്ചറിഞ്ഞത് . മൃതദേഹത്തെ തിരിച്ചറിഞ്ഞ മുറയിൽ പോസ്റ്റ് മാർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചിരിക്കുകയാണ് . പോസ്റ്റ് മാർട്ടത്തിന് ശേഷമേ കുടുതൽ തെളിവുകൾ ലഭ്യമാകൂ.