Latest Malayalam News - മലയാളം വാർത്തകൾ

മുണ്ടക്കൈ ദുരന്തം : തൃശ്ശൂരില്‍ ഇത്തവണ പുലിക്കളിയും കുമ്മാട്ടിയുമില്ല

Mundakai Tragedy: This time in Thrissur, there will be no tiger play or kummati

വയനാടിന്റെ ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ട് ഇക്കുറി തൃശ്ശൂരിൽ പുലിക്കളിയും കുമ്മാട്ടിക്കളിയും ഡിവിഷൻ തല ഓണാഘോഷവും ഇല്ല. ഇന്നു ചേർന്ന കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി, കക്ഷി നേതാക്കൾ എന്നിവരുടെ യോഗത്തിലാണ് ആഘോഷം ഒഴിവാക്കാൻ തീരുമാനിച്ചത്. അടുത്ത മാസം 18 നായിരുന്നു പുലിക്കളി നടത്താൻ ഉദ്ദേശിച്ചിരുന്നത്. സെപ്റ്റംബർ 16, 17 തീയതികളിലായിരുന്നു കുമ്മാട്ടിക്കളി തീരുമാനിച്ചിരുന്നത്. വയനാട്, മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാമ്പ്യന്‍സ് ബോട്ട് ലീഗും ഒഴിവാക്കിയതായി ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനവും പുനരധിവാസത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. സമാനതകളില്ലാത്ത ദുരന്തമാണ് വയനാട് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഈ സാഹചര്യത്തിലാണ് ആഘോഷങ്ങള്‍ ഒഴിവാക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.

Leave A Reply

Your email address will not be published.