Latest Malayalam News - മലയാളം വാർത്തകൾ

മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്യണം ; അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ഡീൻ കുര്യാക്കോസ് എംപി

Mullaperiyar Dam should be decommissioned; Dean Kuriakos MP gave notice of urgent motion

മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ഡീൻ കുര്യാക്കോസ് എംപി. ഡാമിന് സമീപത്തുള്ള ജനങ്ങളുടെ ജീവൻ അപകടത്തിലാണമെന്നും വിഷയം സഭ നിർത്തിവെച്ച് അടിയന്തരമായി ചർച്ച ചെയ്യണമെന്നും ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു. മുല്ലപ്പെരിയാർ അണക്കെട്ട് പുനർ നിർമ്മിക്കണമെന്ന് ഹൈബി ഈഡൻ എംപിയും ലോക്സഭയിൽ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധ പരിശോധനക്ക് വിധേയമാക്കണമെന്ന് ഹാരിസ് ബീരാന്‍ എംപി നേരത്തെ രാജ്യസഭയിൽ ആവശ്യപ്പെട്ടിരുന്നു. വിദഗ്ധ പരിശോധനക്ക് ശേഷം അണക്കെട്ട് സുരക്ഷിതമാണോ എന്ന് ജനങ്ങളോട് പറയണം. അതല്ലെങ്കില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാമെന്ന കേരളത്തിൻ്റെ നിര്‍ദേശം അംഗീകരിക്കണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ജലവൈദ്യുതി പദ്ധതികളോട് തനിക്ക് എതിര്‍പ്പാണെന്ന് പുനരുപയോഗ ഊര്‍ജവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ഹാരിസ് ബീരാന്‍ വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ 54 ജലവൈദ്യുത പദ്ധതികളാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply

Your email address will not be published.