Latest Malayalam News - മലയാളം വാർത്തകൾ

എംആർ അജിത് കുമാർ ഇനി ഡിജിപി പദവിയിലേക്ക്

MR Ajith Kumar to be promoted to DGP

എംആര്‍ അജിത് കുമാറിനും സുരേഷ് രാജ് പുരോഹിതിനും സ്ഥാനക്കയറ്റം നല്‍കാന്‍ അനുമതി നൽകി മന്ത്രിസഭാ യോഗം. ഡിജിപി റാങ്കിലേക്കാണ് സ്ഥാനക്കയറ്റം നല്‍കുക. സ്‌ക്രീനിങ് കമ്മിറ്റിയുടെ ശുപാര്‍ശ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം സംബന്ധിച്ച് ചേര്‍ന്ന് സ്‌ക്രീനിങ് കമ്മിറ്റി യോഗമാണ് സ്ഥാനക്കയറ്റത്തിന് ശുപാര്‍ശ ചെയ്തത്. സാധാരണ ഗതിയില്‍ സ്‌ക്രീനിങ് കമ്മിറ്റിയുടെ ശുപാര്‍ശ അതേപടി മന്ത്രിസഭായോഗം അംഗീകരിക്കുകയാണ് പതിവ്. അതനുസരിച്ചാണ് ഇത്തവണയും സ്ഥാനക്കയറ്റത്തിന് അംഗീകാരം നല്‍കിയത്. ഡിജിപി സ്ഥാനത്തേക്ക് വരുന്ന ഒഴിവില്‍ എംആര്‍ അജിത് കുമാറിനും സുരേഷ് രാജ് പുരോഹിതിനും സാധ്യതയേറുകയാണ്. സുരേഷ് രാജ് പുരോഹിതാണ് സീനിയോരിറ്റി ലിസ്റ്റില്‍ മുന്‍പന്തിയിലുള്ളത്.

‘തൃശ്ശൂര്‍ പൂരം കലക്കല്‍’ അടക്കമുള്ള കേസുകളില്‍ അന്വേഷണം നേരിടുന്ന ഉന്നതതല ഉദ്യോഗസ്ഥനാണ് അജിത് കുമാര്‍. ആരോപണങ്ങളില്‍ എഡിജിപിയെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് സ്ഥാനകയറ്റം നല്‍കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കിയത്.

Leave A Reply

Your email address will not be published.