KERALA NEWS TODAY THIRUVANANTHAPURAM:തിരുവനന്തപുരം: പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ തടസ്സം നിന്ന ‘കൊമ്പൻ കരാറുകാരനെ’ നീക്കം ചെയ്ത
സംഭവം വിവരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. തിരുവനന്തപുരം മുടവൻമുകളിൽ വരുന്ന പുതിയ പാലത്തിന്റെ നിർമ്മാണോദ്ഘാടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് സംഭവം നടന്നത്. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി റോഡുകൾ നവീകരിക്കാൻ തീരുനാനമെടുത്തു. പൊതുമരാനമത്ത്
വകുപ്പിന്റെ കീഴിലുള്ള 63 റോഡുകൾ നിർമ്മിക്കാൻ ചുമതല കൊടുത്തു. 40 റോഡ് പ്രവൃത്തി കോർപ്പറേഷന് ചുമതല കൊടുത്തു. മൂന്ന് പാക്കേജുകളിലായി ഇത് ടെൻഡർ ചെയ്തു.
മുംബൈ ആസ്ഥാനമായി ഒരു കമ്പനിയാണ് പ്രവൃത്തി ഏറ്റെടുത്തത്. ആദ്യ പാക്കേജിലെ 12 റോഡുകളിൽ എല്ലായിടത്തും കുഴിക്കൽ നടന്നു. ഭാഗികമായി റോഡുപണി നടന്നു.
റോഡുകളിലൂടെ ഗതാഗതം അസാധ്യമായി. സർക്കാർ കരാറുകാരനെ തിരുത്താൻ പല ശ്രമങ്ങളും നടത്തി. തിരുത്താൻ തയ്യാറായില്ല. രണ്ടാം പിണറായി സര്‍ക്കാർ വന്നു.
കരാറുകാരനെ വിളിച്ച് സംസാരിച്ചു. അവർ തിരുത്താൻ തയ്യാറായില്ല. മന്ത്രിമാരും മേയറുമെല്ലാം ഇതിനായി ശ്രമിച്ചു. എന്നാൽ എല്ലാം തന്റെ കയ്യിലാണെന്ന ഹുങ്കോടെയാണ് കരാറുകാരൻ പെരുമാറിയത്.