Latest Malayalam News - മലയാളം വാർത്തകൾ

കോട്ടയത്ത് അമ്മയും രണ്ട് പെൺമക്കളും പുഴയിൽ ചാടി മരിച്ചു

Mother and two daughters die after jumping into river in Kottayam

കോട്ടയത്ത് അമ്മയും രണ്ട് പെൺമക്കളും പുഴയിൽ ചാടി മരിച്ചു. പാലാ മുത്തോലി സ്വദേശിനി അഡ്വ. ജിസ്മോളും മക്കളുമാണ് മരിച്ചത്. മുത്തോലി മുൻ പഞ്ചായത്ത് പ്രസിഡന്റാണ് മരിച്ച അഡ്വ ജിസ്മോൾ. അഞ്ചും രണ്ടും വയസ്സുള്ള രണ്ട് പെൺകുട്ടികളാണ് മരിച്ചത്. കോട്ടയം പേരൂർ കണ്ണമ്പുര കടവിൽ ഇന്ന് ഉച്ചയോടുകൂടിയാണ് സംഭവം നടന്നത്. മൂവരും സ്കൂട്ടിയിൽ കടവിലേക്ക് എത്തി ഇവിടെ കുറച്ചു സമയം ചിലവഴിച്ചിരുന്നു. അതിന് ശേഷമാണ് പുഴയിലേക്ക് ചാടിയത്. പുഴയിലേക്ക് ചാടിയ ഉടനെ നാട്ടുകാരെത്തി ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിലെത്തി അല്പസമയം കഴിഞ്ഞപ്പോഴേക്കും മൂന്നുപേരുടെയും ജീവൻ നഷ്ടമായി. അഡ്വ. ജിസ്മോൾ ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകയാണ്.

Leave A Reply

Your email address will not be published.