കോഴിക്കോട് ബീച്ചില്‍ മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സൗത്ത് ബീച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. നൈനാംവളപ്പ് സ്വദേശി അബ്ദു റഹ്മാനാണ് മരിച്ചത്. 61 വയസായിരുന്നു. റോഡരികിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.