INTER NATIONAL മലപ്പുറം: മലപ്പുറം: മലപ്പുറം നിലമ്പൂർ സ്വദേശിയായ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെ കപ്പല്‍ യാത്രക്കിടെ
കാണാതായതായി പരാതി. ലൈബീരിയന്‍ എണ്ണക്കപ്പലായ എംടി പറ്റ്മോസിന്റെ സെക്കന്റ് ഓഫീസറായ മനേഷ് കേശവദാസിനെയാണ്
ജോലിക്കിടെ കാണാതായത്. അബുദാബിയില്‍ നിന്നും മലേഷ്യക്കുള്ള യാത്രക്കിടയിലാണ് സംഭവമെന്ന് കപ്പല്‍ കമ്പനി അധികൃതര്‍ കുടുംബത്തെ അറിയിച്ചു.
അബുദാബിയിലെ ജബല്‍ ധാനയില്‍നിന്നും മലേഷ്യയിലേക്ക് ചരക്കുമായി പോകുന്നതിനിടെ ബുധനാഴ്ചയാണ് മനേഷിനെ കാണാതായത്.
പുലര്‍ച്ചെ 4 മണിക്ക് ഡ്യൂട്ടി കഴിഞ്ഞ ശേഷം വിശ്രമിക്കാനായി കപ്പലിലിലെ മുറിയില്‍ പോയ മനേഷിനെ പിന്നീട് കാണാതായെന്നാണ്
കമ്പനി അധികൃതര്‍ പറയുന്നത്. കപ്പല്‍ ഇപ്പോള്‍ കടലില്‍ നങ്കൂരമിട്ട് തെരച്ചില്‍ നടത്തുകയാണ്. മനേഷിന്റെ കുടുംബം വിദേശ കാര്യ
മന്ത്രാലയത്തിനും കോസ്റ്റ് ഗോര്‍ഡിനും പരാതി നല്കി. അവധിക്ക് നാട്ടിലെത്തിയ മനേഷ് ഓഗസ്റ്റ് മൂന്നിനാണ് മടങ്ങിയത്. പരാതി നല്‍കിയിട്ടും
മലപ്പുറം പൂക്കോട്ടുംപാടം സ്വദേശി മനേഷ് കേശവദാസിനെ കണ്ടെത്താന്‍ കാര്യമായ നടപടികൾ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് പരാതി ഉയരുന്നു.
മനേഷിന്റെ പിതാവ് കേശവദാസും ഭാര്യ അശ്വതിയും പരാതി കേന്ദ്രമന്ത്രി വി. മുരളീധരനേയും ഷിപ്പിങ് ഡിപ്പാര്‍ട്ട്മെന്റിലെ ഉന്നത
ഉദ്യോഗസ്ഥരേയും അറിയിച്ചുട്ടുണ്ട്. കാര്യമായ വിവരങ്ങളൊന്നും പുറത്തു വരാത്തതുകൊണ്ട് മനേഷിന്റെ കുടുംബവും ബന്ധുക്കളും
നാട്ടുകാരും അനിശ്ചിതമായൊരു കാത്തിരുപ്പിലാണ്.