KERALA NEWS TODAY THIRUVANANTHAPURAM:തിരുവനന്തപുരം : ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചൊവ്വാഴ്ച നടക്കുന്ന യോഗത്തില്‍ സംസ്ഥാന പൊലീസ് മേധാവിക്കൊപ്പം എഡിജിപിമാരും പങ്കെടുക്കും. മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം. തെരഞ്ഞെടുപ്പ് ചട്ടം നിലനില്‍ക്കുന്നതിനാല്‍ അജണ്ടയില്ലാതെയാണ് യോഗം ചേരുന്നത്. സമകാലിക സംഭവങ്ങളും പ്രകൃതി ദുരന്തങ്ങള്‍ നേരിടാനുള്ള തയാറെടുപ്പുകളും യോഗത്തില്‍ ചര്‍ച്ചയാകും.