Latest Malayalam News - മലയാളം വാർത്തകൾ

ഗുജറാത്തിൽ റാഗിങ്ങിനിരയായ എംബിബിഎസ് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു

MBBS student collapses and dies after ragging in Gujarat

ഗുജറാത്തിൽ റാഗിങ്ങിനിരയായ എംബിബിഎസ് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. 18കാരനായ അനിൽ മെതാനിയയാണ് മരിച്ചത്. ധാർപൂർ പാടാനിലെ ജിഎംഇആർഎസ് മെഡിക്കൽ കോളേജിലെ ഒന്നാംവർഷ വിദ്യാർത്ഥിയായിരുന്നു അനിൽ. ഹോസ്റ്റലിലെ മൂന്നാം വർഷ വിദ്യാർത്ഥികൾ അനിൽ ഉൾപ്പെടെയുള്ള മറ്റ് വിദ്യാർത്ഥികളെ മൂന്ന് മണിക്കൂർ തുടർച്ചയായി നിർത്തിയെന്നാണ് ആരോപണം. തുടർന്ന് അനിൽ കുഴഞ്ഞുവീണ് അബോധാവസ്ഥയിലാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. മൂന്ന് മണിക്കൂർ തുടർച്ചയായി നിർത്തിച്ചെന്ന് അനിൽ പൊലീസിൽ മൊഴി നൽകിയിരുന്നു. വൈകാതെ വിദ്യാർത്ഥി മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. വിദ്യാർത്ഥിയുടെ പിതാവിൻ്റെ പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പോലീസ് അറിയിച്ചു.

Leave A Reply

Your email address will not be published.