തിരുവനന്തപുരത്ത് വൻ മോഷണം; വീട്ടിൽ നിന്ന് കവർന്നത് 100 പവന്‍

schedule
2023-07-07 | 12:18h
update
2023-07-08 | 08:45h
person
kottarakkaramedia.com
domain
kottarakkaramedia.com
തിരുവനന്തപുരത്ത് വൻ മോഷണം; വീട്ടിൽ നിന്ന് കവർന്നത് 100 പവന്‍
Share

Kerala News Today-തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടുകാർ ക്ഷേത്ര ദർശനത്തിന് പോയ സമയത്ത് വീട്ടിൽ വൻ മോഷണം.
100 പവൻ സ്വർണാഭരണം കവർന്നു. തിരുവന്തപുരം ഫോർട്ട് സ്റ്റേഷൻ പരിധിയിൽ മണക്കാട് സ്വദേശി രാമകൃഷ്ണൻ്റെ വീട്ടിലാണ് സംഭവം.
രാമകൃഷ്ണന്‍ ദുബായില്‍ ജോലി ചെയ്യുന്ന ആളാണ്. മകൻ്റെ ഉപനയനത്തിൻ്റെ ഭാഗമായി ദുബായില്‍ നിന്നെത്തിയ ഇയാള്‍ ലോക്കറില്‍ നിന്ന് സ്വര്‍ണം എടുത്തിരുന്നു.

കഴിഞ്ഞ ദിവസം ആഭരണങ്ങള്‍ വീട്ടില്‍ വച്ച ശേഷം തിരുച്ചന്തൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി പോയിരുന്നു.
ഇന്ന് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി അറിയാന്‍ കഴിഞ്ഞത്. വീടിൻ്റെ രണ്ടാം നിലയുടെ വാതില്‍ തുറന്നുകിടക്കുന്ന നിലയിലായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

 

 

 

 

 

Kerala News Today

Breaking Newsgoogle newskerala newsKOTTARAKARAMEDIAKottarakkara VarthakalKOTTARAKKARAMEDIAlatest malayalam newslatest news
17
Share
Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
12.08.2024 - 05:33:14
Privacy-Data & cookie usage: