Latest Malayalam News - മലയാളം വാർത്തകൾ

പയ്യന്നൂരിൽ വീട് കുത്തിത്തുറന്ന് 80 പവൻ സ്വർണം കവർന്നു

Payyannur

പയ്യന്നൂരിൽ വീട് കുത്തിത്തുറന്ന് 80 പവൻ സ്വർണം കവർന്നു. പെരുമ്പയിലെ സി.എച്ച് സുഹറയുടെ വീട്ടിലാണ് മോഷണം. ഇന്നലെ രാത്രിയാണ് കവർച്ച നടത്തിയത്. വീടിന്റെ മുൻ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്.വീട്ടിൽ മകനും ഭാര്യയും മക്കളുമാണ് ഉണ്ടായിരുന്നത്. ഇവർ മുകളിലത്തെ നിലയിലായിരുന്നു. രാവിലെ എഴുന്നേറ്റപ്പോഴാണു മുന്നിലെ വാതിൽ തുറന്നു കിടക്കുന്നതു കണ്ടത്. വാതിലിന്റെ പൂട്ട് പൊളിച്ചാണ് കള്ളൻ അകത്തു കയറിയത്. രണ്ടു മുറികളിലായുണ്ടായിരുന്ന അലമാരകൾ കുത്തിപ്പൊളിച്ചാണു കവർച്ച നടത്തിയതെന്നു വീട്ടുകാർ പറഞ്ഞു. ഒരു മുറിയിൽ കമ്പിപ്പാരയും മറ്റൊരു മുറിയിൽ കത്തിയും വാളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

Leave A Reply

Your email address will not be published.