Kerala News Today-തിരുവനന്തപുരം: ഷാജൻ സ്കറിയയ്‌ക്കെതിരെ കടുത്ത നടപടി.
തിരുവനന്തപുരം പട്ടം ഓഫീസിലെ മുഴുവൻ കമ്പ്യൂട്ടറുകളും പോലീസ് പിടിച്ചെടുത്തു. ഇന്നലെ രാത്രി വൈകും വരെ പരിശോധന നീണ്ടു.
മുഴുവൻ ജീവനക്കാരുടെയും ലാപ്ടോപ്പും കസ്റ്റഡിയിൽ എടുത്തു. ഷാജൻ സ്കറിയയെ കണ്ടെത്താനുള്ള പരിശോധന തുടരുന്നതായി കൊച്ചി പോലീസ് വ്യക്തമാക്കി.
29 കമ്പ്യൂട്ടർ, ലാപ്ടോപ്, ക്യാമറകൾ എന്നിവ കസ്റ്റഡിയിലെടുത്ത കൊച്ചി പോലീസ് സ്ഥാപനത്തിൽ പ്രവേശിക്കരുതെന്ന് ജീവനക്കാർക്ക് നിർദേശം നൽകുകയും ചെയ്തു.
ഇന്നലെ രാത്രി 12 മണിയോടെ ആണ് നടപടി. മുഴുവൻ ജീവനക്കാരുടെയും ലാപ്ടോപ്പും കസ്റ്റഡിയിൽ എടുത്തു. ഷാജൻ സ്കറിയയെ കണ്ടെത്താനുള്ള പരിശോധന തുടരുന്നതായി കൊച്ചി പോലീസ് അറിയിച്ചു. തിരുവനന്തപുരത്ത് മറുനാടൻ മലയാളിയുടെ ജീവനക്കാരായ രണ്ട് പേരുടെ വീടുകളിൽ ഇന്നലെ രാവിലെ പോലീസ് പരിശോധന നടത്തി.
Kerala News Today