Latest Malayalam News - മലയാളം വാർത്തകൾ

മനുഭാക്കറിന് ഖേല്‍ രത്‌ന നിഷേധിച്ച സംഭവം ; കേന്ദ്ര കായിക മന്ത്രിയുടെ നാളെ തീരുമാനം

Manu Bhaker denied Khel Ratna; Union Sports Minister to take decision tomorrow

2024ലെ പാരീസ് ഒളിമ്പിക്സ് ഷൂട്ടിങ്ങില്‍ രണ്ട് വെങ്കല മെഡലുകള്‍ നേടി ചരിത്രമെഴുതിയ 22കാരി മനു ഭാക്കറിന് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്ന പുരസ്‌കാരം നിഷേധിച്ച സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതിന് പിന്നാലെ കേന്ദ്ര കായിക മന്ത്രി മന്‍സൂഖ് മാണ്ഡവ്യ പ്രശ്‌നത്തില്‍ ഇടപ്പെട്ടു. പന്ത്രണ്ടംഗ കമ്മിറ്റി വെച്ച ശിപാര്‍ശയുടെ വിശദാംശങ്ങള്‍ തേടിയ മന്ത്രി ഇക്കാര്യത്തില്‍ നാളെ തീരുമാനമെടുക്കുമെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇന്ത്യന്‍ ഹോക്കി ടീമിന്റെ ക്യാപ്റ്റന്‍ ഹര്‍മ്മന്‍ പ്രീത് സിങ്, പാരാലിമ്പിക്‌സില്‍ ഹൈജംപില്‍ സ്വര്‍ണം നേടിയ പ്രവീണ്‍കുമാര്‍ എന്നിവര്‍ക്ക് ഖേല്‍ രത്‌ന ലഭിക്കുമെന്ന തരത്തിലുള്ള വാര്‍ത്ത വന്നതോടെയാണ് വിവാദം തുടങ്ങിയത്. പാരീസില്‍ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റളിലും പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് വിഭാഗത്തിലും മെഡല്‍ നേടി ഏറ്റവും പ്രായം കുറഞ്ഞ താരത്തെ പുരസ്‌കാര പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് ഇന്നലെ ഒരു ദേശീയ മാധ്യമമാണ് പുറത്തുവിട്ടത്. മാത്രമല്ല താരത്തിന്റെ പിതാവ് രാം ഭാക്കര്‍ അടക്കമുള്ള കുടുംബാംഗങ്ങളും വിവാദത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് കായിക മന്ത്രിയുടെ ഇടപെടല്‍.

Leave A Reply

Your email address will not be published.