Latest Malayalam News - മലയാളം വാർത്തകൾ

വണ്ടിപ്പെരിയാര്‍ കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടയാള്‍ക്ക് വീട്ടില്‍ പോകാനാകുന്നില്ല; പോലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി

KERALA NEWS TODAY IDUKKI:ഇടുക്കി: വണ്ടിപ്പെരിയാര്‍ പോക്‌സോ കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട യുവാവിന്റെ കുടുംബത്തിന് പോലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. വണ്ടിപ്പെരിയാര്‍ പോലീസിനും ജില്ലാ പോലീസ് മേധാവിക്കുമാണ് കോടതി നിര്‍ദേശം നല്‍കിയത്. യുവാവിന്റെ കുടുംബം നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. യുവാവിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ വീട്ടില്‍ പോകാന്‍ സാധിക്കുന്നില്ലെന്ന് യുവാവിന്റെ കുടുംബം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് ഉത്തരവ്.വണ്ടിപ്പെരിയാര്‍ പോക്‌സോ കേസില്‍ സര്‍ക്കാര്‍ നല്‍കുന്ന അപ്പീലില്‍ പെണ്‍കുട്ടിയുടെ കുടുംബവും കക്ഷി ചേരും. കേസില്‍ യുവാവിനെ കട്ടപ്പന കോടതി വെറുതെവിട്ടിരുന്നു. വിധി റദ്ദ് ചെയ്യണമെന്നും പട്ടികജാതി പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകള്‍ ചുമത്തണമെന്നും ആവശ്യപ്പെട്ട് സ്വകാര്യ ഹര്‍ജിയും നല്‍കും. ഇതിനായി കുടുംബാംഗങ്ങള്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായി കൂടിക്കാഴ്ച നടത്തും.വണ്ടിപ്പെരിയാറിലെ ആറു വയസുകാരിയുടെ കൊലപാതകത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട യുവാവിനെ കട്ടപ്പന അതിവേഗ പ്രത്യേക കോടതി വെറുതെ വിട്ടതിനെതിരെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കേണ്ടതാണ്. സാക്ഷിമൊഴികളും വിധിപ്പകര്‍പ്പും മറ്റ് തെളിവുകളും വിശകലനം ചെയ്ത് അടുത്ത ദിവസം തന്നെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും.

Leave A Reply

Your email address will not be published.