Latest Malayalam News - മലയാളം വാർത്തകൾ

സുരേഷ് ​ഗോപിക്ക് അഭിനന്ദനങ്ങളറിയിച്ച് സഹതാരങ്ങൾ; ആശംസകളറിയിച്ച് മമ്മൂട്ടിയും മോഹൻ ലാലും 

Thrissur

തൃശ്ശൂർ ലോക്സഭ മണ്ഡലത്തിൽ വിജയിച്ച എൻ.ഡി.എ സ്ഥാനാ‍ർഥിയും നടനുമായ സുരേഷ് ​ഗോപിക്ക് അഭിനന്ദനങ്ങളറിയിച്ച് സഹതാരങ്ങൾ. മമ്മൂട്ടി, മോഹൻലാൽ, ദിലീപ് ഉൾപ്പടെയുള്ള താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ അഭിനന്ദനമറിയിച്ചു. നിർമാതാക്കളായ ജി. സുരേഷ് കുമാർ, നടൻ കൃഷ്ണകുമാർ തുടങ്ങിയവർ സുരേഷ് ​ഗോപിയെ വീട്ടിലെത്തി അഭിനന്ദിച്ചു.പ്രിയപ്പെട്ട സഹോദരൻ സുരേഷേട്ടന്റെ ഈ വിജയത്തിൽ , ദിലീപ് കുറിച്ചു.4,686 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് സുരേഷ് ഗോപി തൃശ്ശൂരിൽ വിജയക്കൊടി പാറിച്ചത്. സുരേഷ് ​ഗോപിയിലൂടെ കേരളത്തിൽ ആദ്യമായി ബി.ജെ.പി. അക്കൗണ്ട് തുറക്കുകയും ചെയ്തു.മോദി തന്റെ രാഷ്ട്രീയദൈവമെന്നാണ് വിജയത്തിൽ സുരേഷ് ​ഗോപി പ്രതികരിച്ചത്. നിലവിലെ രാഷ്ട്രീയത്തോടുള്ള ജനങ്ങളുടെ വിയോജിപ്പാണ് തനിക്ക് വോട്ടായി ലഭിച്ചതെന്നും തൃശ്ശൂരിലെ വോട്ടർമാർ താനെന്ന വ്യക്തിക്ക് നൽകിയ സ്വീകാര്യതയാണ് വിജയമെന്നും സുരേഷ് ​ഗോപി പറഞ്ഞു. വിജയത്തിനായി പ്രവർത്തിച്ച പാർട്ടിപ്രവർത്തകരോടും വോട്ടർമാരോടും നീതിപുലർത്തി കൂടെയുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Leave A Reply

Your email address will not be published.