Latest Malayalam News - മലയാളം വാർത്തകൾ

നൃത്ത അധ്യാപകനായി പുരുഷൻ ; ചരിത്ര തീരുമാനവുമായി കേരള കലാമണ്ഡലം

Male as dance teacher; Kerala Kalamandalam takes historic decision

ചരിത്ര തീരുമാനവുമായി മുന്നോട്ട് വന്നിരിക്കുകയാണ് കേരള കലാമണ്ഡലം. നൃത്ത അധ്യാപകനായി പുരുഷനെ നിയമിച്ചുകൊണ്ടാണ് കേരള കലാമണ്ഡലം ചരിത്ര തീരുമാനം എടുത്തിരിക്കുന്നത്. കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ അസിസ്റ്റന്റ് പ്രൊഫസറായി ഇന്ന് കലാമണ്ഡലത്തില്‍ ജോലിയില്‍ പ്രവേശിക്കും. ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായാണ് നിയമനം. നൃത്ത അധ്യാപനത്തിനായി പുരുഷനെ നിയമിക്കുന്നത് കേരള കലാമണ്ഡലത്തിന്റെ ചരിത്രത്തിലാദ്യമാണ്. കലാമണ്ഡലം നടത്തിയ അഭിമുഖത്തിലടക്കം മികച്ച പ്രകടനം കാഴ്ച വച്ചാണ് ആര്‍എല്‍വി രാമകൃഷ്ണന്‍ ജോലി നേടിയത്. പുരുഷന്‍മാര്‍ മോഹിനിയാട്ടം അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആര്‍എല്‍വി രാമകൃഷ്ണനെതിരെ നര്‍ത്തകി സത്യഭാമ വിമര്‍ശനമുന്നയിച്ചത് വന്‍ വിവാദമായിരുന്നു. അപ്പോഴും നൃത്തത്തെ ചേര്‍ത്ത് പിടിക്കുന്ന നിലപാടായിരുന്നു രാമകൃഷ്ണന്‍ സ്വീകരിച്ചിരുന്നത്.

Leave A Reply

Your email address will not be published.