Latest Malayalam News - മലയാളം വാർത്തകൾ

മലയാളി നഴ്‌സുമാർ കുവൈറ്റിൽ കുത്തേറ്റ് മരിച്ച നിലയിൽ

Malayali nurses found stabbed to death in Kuwait

കുവൈറ്റില്‍ നഴ്‌സുമാരായ മലയാളി ദമ്പതികളെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം സ്വദേശികളായ സൂരജ്, ബിന്‍സി ദമ്പതികളാണ് മരിച്ചത്. അബ്ബാസിയയിലെ താമസ സ്ഥലത്താണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മലയാളികള്‍ കൂടുതലായി താമസിക്കുന്ന അബ്ബാസിയയിലാണ് സംഭവം. മരണമടഞ്ഞ സൂരജ് ആരോഗ്യ മന്ത്രാലയത്തിലെയും ബിന്‍സി പ്രതിരോധ മന്ത്രാലയത്തിലെയും സ്റ്റാഫ് നഴ്സുമാരാണ്. രണ്ടു മക്കള്‍ ആണ് ഇവര്‍ക്കുള്ളത്. ഇരുവരും നാട്ടില്‍ ആണ്. പൊലീസ് സ്ഥലത്ത് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Leave A Reply

Your email address will not be published.