ഇറാഖിൽ ഹൈപ്പർ മാർക്കറ്റിൽ വലിയ തീപിടുത്തം. തീപിടിത്തത്തിൽ 50 പേർ കൊല്ലപ്പെട്ടതായാണ് വിവരം. കിഴക്കൻ ഇറാഖിലെ അൽ-കുട്ട് നഗരത്തിലാണ് തീപിടിത്തം ഉണ്ടായത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്തു നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അഞ്ചുനില കെട്ടിടത്തിലായിരുന്നു തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് രണ്ട് ദിവസത്തിനുള്ളിൽ പുറത്തുവിടുമെന്ന് ഇറാൻ സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ ഐഎൻഎ റിപ്പോർട്ട് ചെയ്തു. കെട്ടിട ഉടമയ്‌ക്കെതിരെ കേസെടുത്തതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.