Top News
National news

മഹാരാഷ്ട്ര ഭക്ഷ്യമന്ത്രി ധനഞ്ജയ് മുണ്ടെ രാജിവെച്ചു

മഹാരാഷ്ട്രയില്‍ സംസ്ഥാന ഭക്ഷ്യമന്ത്രി ധനഞ്ജയ് മുണ്ടെ രാജിവെച്ചു. സര്‍പഞ്ച് സന്തോഷ് ദേശ്മുഖ് കൊലപാതകവുമായി ബന്ധപ്പെട്ട വിവാദത്തെത്തുടര്‍ന്നാണ് ഇപ്പോൾ രാജി വച്ചിരിക്കുന്നത്. എൻസിപി അജിത് പവാർ വിഭാഗം നേതാവാണ് ധനഞ്ജയ് മുണ്ടെ. ബീഡിലെ ഗ്രാമത്തലവൻ സന്തോഷ് ദേശമുഖിൻ്റെ കൊലപാതകത്തിൽ മുണ്ടെയുടെ അടുത്ത അനുയായി അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെ രാജി ആവശ്യം പ്രതിപക്ഷം ശക്തമാക്കിയിരുന്നു. രാജിവെക്കില്ല എന്നും കാര്യങ്ങൾ വ്യക്തമാക്കാൻ സമയം വേണമെന്നും ധനഞ്ജയ് മുണ്ടെ അജിത് പവാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇന്നലെ രാത്രി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ഉപമുഖ്യമന്ത്രി അജിത് പവാറുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് രാജി പ്രഖ്യാപിച്ചത്. മുണ്ടെയുടെ രാജിക്കത്ത് ഗവര്‍ണര്‍ക്ക് അയച്ചു കൊടുത്തതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്‌ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *