Latest Malayalam News - മലയാളം വാർത്തകൾ

മഹാരാഷ്ട്രയില്‍ ഗ്ലൗസ് ഫാക്ടറിയില്‍ വന്‍തീപിടിത്തം; ആറ് മരണം

NATIONAL NEWS – മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗാബാദിലെ ഗ്ലൗസ് ഫാക്ടറിയിലുണ്ടായ വന്‍തീപിടിത്തത്തില്‍ ആറു പേര്‍ മരിച്ചു.
ഛത്രപതി സംഭാജിനഗര്‍ വാലൂജ് എംഐഡിസി പ്രദേശത്തെ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെ 2:15 ഓടെയാണ് സംഭവമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫാക്ടറിയില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക വിവരം.

15 ഓളം പേരായിരുന്ന ഫാക്ടറിക്ക് ഉള്ളിലുണ്ടായിരുന്നത്. ചിലര്‍ക്ക് രക്ഷപ്പെടാനായിട്ടുണ്ട്. അഗ്‌നിശമന സേനാംഗങ്ങള്‍ തീയണക്കാനുള്ള ശ്രമം തുടരുകയാണ്, തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

Leave A Reply

Your email address will not be published.