മഹാരാജാസ് കോളേജ് സംഘർഷം; കെഎസ്‌യു പ്രവർത്തകൻ അറസ്റ്റിൽ

schedule
2024-01-19 | 07:05h
update
2024-01-19 | 07:05h
person
kottarakkaramedia.com
domain
kottarakkaramedia.com
മഹാരാജാസ് കോളേജ് സംഘർഷം; കെഎസ്‌യു പ്രവർത്തകൻ അറസ്റ്റിൽ
Share

KERALA NEWS TODAY KOCHI :കൊച്ചി: മഹാരാജാസ് കോളേജിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൂടി അറസ്റ്റിൽ കെഎസ്‌യു പ്രവർത്തകൻ ഇജിലാൽ ആണ് അറസ്റ്റിലായിരിക്കുന്നത്. എസ്എഫ്ഐ നൽകിയ പരാതിയിലാണ് നടപടിയുണ്ടായിരിക്കുന്നത്. കേസിലെ എട്ടാം പ്രതിയാണ് ഇയാൾ. മൂന്നാം വർഷം ഇംഗ്ലീഷ് വിദ്യാർഥിയായ അബ്ദുൾ മാലിക്കാണ് ഒന്നാം പ്രതി.എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയ കേസിൽ പ്രതികൾക്കായുള്ള തെരച്ചിൽ തുടരുുകയാണ്. സംഭവത്തിൽ കെഎസ്‌യു, ഫ്രട്ടേണിറ്റി പ്രവർത്തകരായ 15 പേർക്കെതിരെയാണ് എറണാകുളം സെന്റ്രൽ പോലീസ് കേസെടുത്തിരിക്കുന്നത്. വധശ്രമം അടക്കം ഒൻപത് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുൾ റഹ്മാനാണ് കുത്തേറ്റത്. പരിക്കേറ്റ നാസർ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.

ഫ്രറ്റേണിറ്റി പ്രവർത്തകരായ വിദ്യാർഥികൾ കഴിഞ്ഞ ദിവസം അധ്യാപകനെ മർദ്ദിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചതിനാലുള്ള വിരോധമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നും എഫ്ഐആറിൽ പറയുന്നു.

ക്യാമ്പസിനകത്ത് എംജി നാടകോത്സവത്തിന്റെ ഭാഗമായി നാടകപരിശീലനം നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. കുത്തേറ്റ നാസർ അബ്ദുൾ റഹ്മാൻ നാടകോത്സവത്തിന്റെ ചുമതലക്കാരനാണ്. ഇതിനിടെയാണ് ക്യാമ്പസിലെത്തിയ ഫ്രറ്റേണിറ്റി അക്രമിസംഘം കാംപസിലെത്തി എസ്എഫ്‌ഐ പ്രവർത്തകരെ ആക്രമിച്ചത്.

Breaking Newsgoogle newskerala newsKerala PoliceKochiKOTTARAKARAMEDIAKottarakkara VarthakalKottarakkara കൊട്ടാരക്കര
6
Share
Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
10.02.2025 - 16:32:31
Privacy-Data & cookie usage: