Latest Malayalam News - മലയാളം വാർത്തകൾ

മധ്യപ്രദേശിൽ പ്രതിവർഷം 319 മെട്രിക് ടൺ പാൽ ഉത്പാദിപ്പിക്കുന്നു

NATIONAL NEWS MADHYAPRADESH :കഴിഞ്ഞ കുറേ വർഷങ്ങളായി മധ്യപ്രദേശിൽ ധവള വിപ്ലവത്തിന് (white revolution) സമാനമായ കുതിപ്പാണ് പാൽ ഉത്പാദന രംഗത്ത് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് 2004 ൽ 5388 മെട്രിക് ടൺ ആയിരുന്നു പാലുത്പാദനമെങ്കിൽ 2012 ൽ അത് 8149 മെട്രിക് ടണ്ണായി ഉയർന്നു. രാജ്യത്തെ പാൽ ഉദ്പാദനത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ന് മധ്യപ്രദേശ്.

ഇപ്പോൾ പ്രതി വർഷം 17,108 മെട്രിക് ടൺ പാലാണ് മധ്യപ്രദേശിൽ ഉത്പാദിപ്പിക്കപ്പെടുന്നത്. ഇതിൽ ഭൂരിഭാ​ഗവും മധ്യപ്രദേശിലെ ദാമോ ജില്ലയിൽ നിന്നാണ്. ഏകദേശം 4200 ഓളം സങ്കരയിനം പശുക്കളും, 231000 സാധാരണ പശുക്കളും 71,600 എരുമകളും ദാമോ ജില്ലയിൽ മാത്രമുണ്ട്. വർഷം ഏകദേശം 319 മെട്രിക് ടൺ പാലാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. പാൽ ഉദ്പാദനത്തിലും പശുക്കളുടെ എണ്ണത്തിലും ഉണ്ടായ ഈ വലിയ വർദ്ധനവ് കണക്കിലെടുത്ത് കർഷകർക്ക് വെറ്റിനറി ഡോക്ടർമാരുടേത് ഉൾപ്പെടെയുള്ള എല്ലാവരുടെയും സേവനങ്ങൾ ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ മുന്നിൽ തന്നെയുണ്ട്

Leave A Reply

Your email address will not be published.