Latest Malayalam News - മലയാളം വാർത്തകൾ

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്: 22ന് ഡ്രൈ ഡേ പ്രഖ്യാപിച്ച് മധ്യപ്രദേശ്

NATIONAL NEWS Madhya Pradesh:ജനുവരി 22 ന് ‘ഡ്രൈ ഡേ’ പ്രഖ്യാപിച്ച് മധ്യപ്രദേശ് സർക്കാർ. അയോധ്യയിലെ രാമക്ഷേത്ര ‘പ്രാൺ പ്രതിഷ്ഠാ’ ചടങ്ങ് പ്രമാണിച്ചാണ് തീരുമാനം. മുഖ്യമന്ത്രി മോഹൻ യാദവ് ഞായറാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. നാല് സംസ്ഥാനങ്ങൾ ഇതിനോടകം ‘ഡ്രൈ ഡേ’ പ്രഖ്യാപിച്ചിരുന്നു.ജനുവരി 22 ന് സംസ്ഥാനത്തുടനീളം ഡ്രൈ ഡേ ആയിരിക്കും. മദ്യമോ മറ്റേതെങ്കിലും ലഹരി വസ്തുക്കളോ വിൽക്കുന്ന കടകൾ അന്ന് അടഞ്ഞുകിടക്കുമെന്നും മുഖ്യമന്ത്രി മോഹൻ യാദവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ‘പ്രാൺ പ്രതിഷ്ഠാ’ ചടങ്ങ് കണക്കിലെടുത്താണ് തീരുമാനം. ജനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ജനുവരി 22 ന് ‘ഡ്രൈ ഡേ’ പ്രഖ്യാപിക്കുന്ന അഞ്ചാമത്തെ സംസ്ഥാനമാണ് മധ്യപ്രദേശ്. ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, അസം തുടങ്ങിയ സംസ്ഥാനങ്ങൾ നേരത്തെ തന്നെ ‘ഡ്രൈ ഡേ’ പ്രഖ്യാപിച്ചിരുന്നു. ‘പ്രാൺ പ്രതിഷ്ഠാ’ ചടങ്ങിനുള്ള ഒരുക്കങ്ങൾ ഏറെക്കുറെ പൂർത്തിയായി. ചടങ്ങിന് മുന്നോടിയായുള്ള പൂജ കർമങ്ങൾ നാളെ മുതൽ ആരംഭിക്കും. ഒരാഴ്ചയോളം നീണ്ടുനിൽക്കുന്നതാണ് പൂജാ ചടങ്ങുകൾ.

Leave A Reply

Your email address will not be published.