Kerala News Today-തിരുവനന്തപുരം: ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ചതിനെ തുടര്‍ന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുൾ നാസര്‍ മഅദനി കേരളത്തിൽ എത്തി.
ബെംഗ്ലുരുവില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിയ മഅദനി റോഡ് മാര്‍ഗം കരുനാഗപ്പള്ളിയിലേക്ക് പോയി.
അൻവാർശേരിയിലെ വസതിയിൽ കഴിയുന്ന രോഗബാധിതനായ പിതാവിനെ സന്ദര്‍ശിക്കും. ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്നതിനാല്‍ ആദ്യ ദിവസങ്ങളില്‍ സന്ദര്‍ശകരെ നിയന്ത്രിക്കും.
ജാമ്യ വ്യവസ്ഥകളിൽ സുപ്രീംകോടതി ഇളവ് അനുവദിച്ചതോടെയാണ് മഅദനിക്ക് കേരളത്തിലേക്ക് വരാൻ വഴിയൊരുങ്ങിയത്.
പിതാവിനൊപ്പം ദിവസങ്ങൾ ചെലവഴിച്ച ശേഷം ചികിത്സ അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുമെന്നാണ് പിഡിപി വൃത്തങ്ങൾ അറിയിക്കുന്നത്.
നീതിന്യായ സംവിധാനത്തിൻ്റെ യശസ്സ് ഉയർത്തുന്ന ഉത്തരവാണ് സുപ്രീംകോടതിയിൽ നിന്നുണ്ടായതെന്ന് മഅദനി പറഞ്ഞു.
കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ ആരോഗ്യപ്രശ്നങ്ങളടക്കം നിരവധി വൈഷമ്യങ്ങൾ ഉണ്ടായി. നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് നാട്ടിൽ പോകാൻ സാധിച്ചത്.
ഇപ്പോൾ നാട്ടിൽ പോകാൻ കഴിഞ്ഞതിൽ സന്തോഷവും സമാധാനവുമുണ്ടെന്നും മഅദനി പറഞ്ഞു. തിരുവനന്തപുരത്ത് നിന്ന് കാര്‍ മാര്‍ഗമാണ് അൻവാര്‍ശേരിയിലേക്ക് പോയത്.
കുടുംബവും പിഡിപി പ്രവര്‍ത്തകരും മദനിക്ക് ഒപ്പമുണ്ട്.
അസുഖബാധിതനായ പിതാവിനൊപ്പം ഏതാനും ദിവസങ്ങൾ അൻവാര്‍ശേരിയിൽ കഴിഞ്ഞ ശേഷമേ ചികിത്സാ കാര്യങ്ങളിൽ തീരുമാനം ഉണ്ടാകൂ എന്നാണ് മദനിയോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
15 ദിവസത്തിൽ ഒരിക്കൽ വീടിനടുത്തെ പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്.
Kerala News Today