Latest Malayalam News - മലയാളം വാർത്തകൾ

മദ്യനയ അഴിമതിക്കേസ് ; അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം

Liquor policy corruption case; Interim bail for Arvind Kejriwal

ഡൽഹി മദ്യനയ അഴിമതി കേസിൽ അരവിന്ദ് കെജ്‌രിവാളിന് ഇടക്കാലജാമ്യം അനുവദിച്ച് സുപ്രീംകോടതി. ഇഡിയുടെ അറസ്റ്റ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിലാണ് ഇപ്പോൾ ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

കേസിലെ നിയമപ്രശ്നങ്ങൾ കോടതി ഭരണഘടനാ ബെഞ്ചിന് പരിശോധിക്കാനായി വിട്ടു. പിഎംഎൽഎ ആക്റ്റിലെ പത്തൊൻപതാം വകുപ്പിന്റെ സാധുത അടക്കമാണ് ബെഞ്ച് പരിശോധിക്കുക. കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്നും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായതുകൊണ്ടും മുൻപ് ജാമ്യം അനുവദിക്കപ്പെട്ടിട്ടുള്ളതുകൊണ്ടും, ഇപ്പോൾ ജാമ്യം അനുവദിക്കുകയാന്നും കോടതി പറഞ്ഞു. എന്നാൽ സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ കസ്റ്റഡിയിൽ കഴിയുന്നതിനാൽ കെജ്‌രിവാളിന് ജയിലിൽ നിന്ന് പുറത്തിറങ്ങാനാകില്ല.

Leave A Reply

Your email address will not be published.