Latest Malayalam News - മലയാളം വാർത്തകൾ

കോഴിക്കോട്ട്-കണ്ണൂര്‍ റൂട്ടില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്

KERALA NEWS TODAY-കോഴിക്കോട് : കോഴിക്കോട്ട് സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്.
കോഴിക്കോട് – കണ്ണൂര്‍, കോഴിക്കോട്- തൊട്ടില്‍പ്പാലം റൂട്ടുകളില്‍ ഓടുന്ന ബസ്സുകള്‍ ആണ് പണിമുടക്കുന്നത്.

വിദ്യാര്‍ഥികളുടെ പരാതിയില്‍ ബസ് ജീവനക്കാര്‍ക്കെതിരേ പോക്‌സോ ഉള്‍പ്പെടെ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.

തൊട്ടില്‍പാലം റൂട്ടില്‍ ഓടുന്ന ബസ്സില്‍ യാത്ര ചെയ്ത വിദ്യാര്‍ഥിയുടെ പരാതിയില്‍ ചൊക്ലി പോലീസും തൃശ്ശൂര്‍- കോഴിക്കോട് റൂട്ടില്‍ ഓടുന്ന ബസ്സില്‍ യാത്ര ചെയ്ത വിദ്യാര്‍ഥിയുടെ പരാതിയില്‍ തേഞ്ഞിപ്പാലം സ്റ്റേഷനിലുമാണ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. മതിയായ അന്വേഷണം നടത്താതെയാണ് പോലീസ് നടപടി എന്നാണ് ബസ് ജീവനക്കാരുടെ ആരോപണം.
ഇതേത്തുടര്‍ന്നാണ് പണിമുടക്ക്

Leave A Reply

Your email address will not be published.