Kerala News Today-കോന്നി: പത്തനംതിട്ട കോന്നി അതുമ്പുംകുളത്ത് ആടിനെ പുലി പിടിച്ചു.
വരിക്കാഞ്ഞേലിൽ സ്വദേശി അനിലിൻ്റെ ആടിനെയാണ് കടിച്ചു കൊന്നത്. രാത്രി 12 മണിയോടെ ആണ് സംഭവം.
ആടിൻ്റെ കരച്ചിൽ കേട്ട് വീട്ടുകാർ നോക്കിയപ്പോഴാണ് പുലിയെ കണ്ടത്. വീട്ടുകാരുടെ ബഹളം കേട്ട് പുലി ഓടി മറഞ്ഞു. വനംവകുപ്പിൻ്റെ നേതൃത്വത്തില്‍ മേഖലയില്‍ പുലിക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പത്തനംതിട്ടയിലെ മലയോര മേഖലയില്‍ പുലിയുടെ സാന്നിധ്യം സ്ഥിരമായി കാണുന്നുണ്ട്.
മേഖലയിലെ റബര്‍ തോട്ടങ്ങള്‍ എല്ലാം കാടുപിടിച്ചു കിടക്കുന്ന അവസ്ഥയിലാണ്. ഇതുമൂലം വന്യമൃഗങ്ങള്‍ക്ക് എളുപ്പം ഒളിഞ്ഞിരിക്കാന്‍ കഴിയുന്നത് കൊണ്ട് വേഗത്തില്‍ ഇവയെ കണ്ടെത്താന്‍ സാധിക്കുന്നില്ല.
Kerala News Today