• Home
  • NATIONAL NEWS
  • ഹൈദരാബാദിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞു വീണ് അപകടം
NATIONAL NEWS

ഹൈദരാബാദിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞു വീണ് അപകടം

National news
Email :5

നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ റീട്ടെയിനിംഗ് ചുമര് ഇടിഞ്ഞു വീണ് മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ബിഹാർ സ്വദേശികളാണ് മരിച്ചവർ. ഹൈദരാബാദിലെ എൽബി നഗറിലാണ് സംഭവം. തൂണുകൾ സ്ഥാപിക്കുന്ന പണി നടക്കുന്നതിനിടയിൽ മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു. മണ്ണിനടിയിൽ തൊഴിലാളികൾ അകപ്പെട്ടതായി നാട്ടുകാർ പൊലീസിനേയും അ​ഗ്നിശമന സേനയേയും അറിയിക്കുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Related Tag:

Leave a Reply

Your email address will not be published. Required fields are marked *

Related Posts