Latest Malayalam News - മലയാളം വാർത്തകൾ

വിദേശ തൊഴിലാളികളുടെ വിസ പുതുക്കൽ നിയന്ത്രണം പുനഃപരിശോധിക്കാന്‍ കുവൈറ്റ്

Kuwait to review visa renewal regulation for foreign workers

കുവൈറ്റിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ള വിദേശ തൊഴിലാളികളുടെ വിസ പുതുക്കൽ നിയമത്തിൽ ഇളവ് അനുവദിക്കുന്നതിന് നീക്കം. പബ്ലിക് അതോറിറ്റി ഫോർ മാന്‍പവർ വിഷയത്തിൽ പുനഃപരിശോധന നടത്തിയേക്കും. മൂന്ന് വർഷം മുൻപ് നടപ്പാക്കിയ നിയന്ത്രണം തൊഴിൽ വിപണിയിൽ പ്രതികൂലമായ സ്വാധീനം ചെലുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ തീരുമാനം നടപ്പിലാക്കുന്നത്. 60 വയസ്സ് കഴിഞ്ഞ, ബിരുദമില്ലാത്ത വിദേശിക്ക് വിസ പുതുക്കാൻ പ്രതിവർഷം 1000 ദിനാറാണ് ചെലവഴിക്കേണ്ടി വരുന്നത്. ഇതുകൊണ്ട് നിരവധി പരിചയസമ്പന്നരായ തൊഴിലാളികളാണ് രാജ്യം വിടാൻ പ്രേരിതായത്. ഇത് രാജ്യത്ത് പ്രഫഷനലുകളുടെയും സാങ്കേതിക തൊഴിലാളികളുടെയും സംഖ്യ കുറയുന്നതിന് കാരണമായി. ഇതോടെ 60 വയസ്സ് കഴിഞ്ഞ സർക്കാർ വിദേശ ജീവനക്കാര്‍ക്ക് സ്വകാര്യ മേഖലയിലേക്ക് മാറാനും ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സ്വകാര്യ മേഖലയിലേക്ക് വിസ മാറ്റാനുള്ള അനുവാദവും നൽകിയിരുന്നു.

Leave A Reply

Your email address will not be published.