KERALA NEWS TODAY KOCHI:മെയ് മാസം ആദ്യവാരത്തോടെ കേരളത്തിലെ എല്ലാ ജില്ലകളിലും കുടുംബശ്രീയുടെ പ്രീമിയം റസ്റ്റോറന്‍റുകൾ നിലവിൽ വരും.
നിലവിൽ 993 ജനകീയ ഹോട്ടലുകൾ കുടുംബശ്രീ നടത്തുന്നുണ്ട്. ഇതിനു പുറമെയാണ് ഇപ്പോൾ പ്രീമിയം
ഹോട്ടലുകൾ കൂടി ആരംഭിച്ചിരിക്കുന്നത്. ഓരോ ജില്ലയിലും ആരംഭിക്കുന്ന കഫേകളിൽ വ്യത്യസ്തതരം സ്പെഷ്യൽ വിഭവങ്ങൾ ഉണ്ടാകും. അങ്കമാലിയിൽ കഫേ റസ്റ്റോറന്‍റിൽ മുഖ്യ
ആകർഷണം വയനാടിന്‍റെ ഗോത്രവർഗ വിഭവമായ ഗന്ധക ചിക്കനാണ്. ഇതിനായി
വയനാട്ടിൽനിന്നുള്ള പ്രത്യേക സംഘം തന്നെ റസ്റ്റോറന്‍റിലുണ്ട്.ഇതിനുപുറമെ, അങ്കമാലിയുടെ തനതുവിഭവങ്ങളും കഫേ റസ്റ്റോറന്‍റിൽ ലഭ്യമാണ്.
രാവിലെ 11 മണി മുതൽ രാത്രി 11 മണി വരെ പ്രവർത്തിക്കുന്ന നിലയിലാണ് കുടുംബശ്രീയുടെ കഫേ റസ്റ്റോറന്‍റുകൾ
പ്രവർത്തിക്കുക. അങ്കമാലിയിലെ പ്രീമിയം റസ്റ്റോറന്‍റിന്‍റെ സംരംഭക കുടുംബശ്രീ പ്രവർത്തകയും മുൻസിപ്പൽ കൗൺസിലറുമായ അജിതയാണ്.
കടങ്ങോട് ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി അടുക്കള മുറ്റത്ത് പച്ചക്കറി കൃഷി പദ്ധതി ആരംഭിച്ചു.
ജനകീയാസൂത്രണ പദ്ധതിയിൽ 1 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത 55 കുടുംബങ്ങൾക്ക്
12 മൺ ചട്ടികളും അതിൽ നിറക്കുന്നതിനുള്ള പോട്ടിങ്ങ് മിക്സ്ചറായ മണ്ണ്, ചകിരി ചോറ്, വളം എന്നിവയും വെണ്ട,
വഴുതന, തക്കാളി, മുളക് എന്നിവയുടെ തൈകളും വിതരണം ചെയ്തു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ് പുരുഷോത്തമൻ പദ്ധതി ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.പി ലോറൻസ് അധ്യക്ഷനായി.
കൃഷി ഓഫീസര്‍ ബിബിന്‍ പൗലോസ്, കൃഷി അസിസ്റ്റന്റ് എം.എസ് അരുണ്‍, കര്‍മ്മസേന സൂപ്പര്‍വൈസര്‍ എന്‍.വി. സിന്ധു തുടങ്ങിയവര്‍ പങ്കെടുത്തു.
കാര്‍ഷിക കര്‍മ്മ സേനയിലെ 15 അംഗങ്ങള്‍ ഉള്‍പ്പെട്ട ഗ്രൂപ്പാണ് തൈകള്‍ ഉത്പാദിപ്പിക്കുന്നത്.