Kerala News Today-തിരുവനന്തപുരം: കെ വിദ്യയെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കെഎസ്‌യുവിൻ്റെ ലുക്കൗട്ട് നോട്ടീസ് ക്യാമ്പെയിന്‍.
അധ്യാപക ജോലിക്കായി വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ കേസിൽ വിദ്യയെ അറസ്റ്റു ചെയ്യാത്തതില്‍ പ്രധിഷേധിച്ചാണ് ലുക്കൗട്ട് നോട്ടീസ് ക്യാമ്പെയിന്‍ നടത്തുന്നത്.
വിദ്യയെ കണ്ടെത്തുന്നവര്‍ക്ക് ‘വൈലോപ്പിള്ളിയുടെതല്ലാത്ത വാഴക്കുല’യാണ് നോട്ടീസില്‍ ഇനാം പ്രഖ്യാപിച്ചിട്ടുള്ളത്.
ക്യാമ്പെയിന്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ഉദ്ഘാടനം ചെയ്തു. പോലീസ് ആസ്ഥാനത്തിന് മുന്നിലെ മതിലുകളിലും ബാരിക്കേഡിലും പോലീസ് വാഹനങ്ങളിലും നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്.
നോട്ടീസ് പതിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പോലീസും കെഎസ്‌യു പ്രവർത്തകരും തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായി. ഈ മാസം 15 വരെ സംസ്ഥാനത്തെ എല്ലാ കാമ്പസുകളിലും ജില്ലാ കേന്ദ്രങ്ങളിലും വിദ്യയുടെ ലുക്ക്ഔട്ട് നോട്ടീസ് പതിപ്പിച്ച് പ്രതിഷേധിക്കുമെന്ന് കെഎസ്‌യു അറിയിച്ചു. കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാർ അധ്യക്ഷനായി.
സംസ്ഥാന ഭാരവാഹികളായ അനന്തകൃഷ്ണൻ, തൗഫീഖ് രാജൻ, ജെസ്വിൻ റോയ്, നെസിയ മുണ്ടപ്പള്ളി, അമൃതപ്രിയ, ഷെഫ്രിൻ എം കെ, കെഎസ്‌യു നേതാക്കളായ അൽ അസ്വാദ്, പ്രതുൽ, അഖിൽ, സുനേജോ തുടങ്ങിയവർ നേതൃത്വം നൽകി.
Kerala News Today