ACCIDENT NEWS WAYANAD :വയനാട്: വെള്ളാരംകുന്നില്‍ കെഎസ്ആര്‍ടിസി ബസ് അപകടം. ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. 22 പേര്‍ക്കാണ് പരിക്കേറ്റത്. മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇന്ന് വൈകീട്ട് നാലരയോടെയായിരുന്നു അപകടം സംഭവിച്ചത്.പരിക്കേറ്റവരെ കല്‍പ്പറ്റയിലെ വിവിധ ആശുപത്രികളിലും മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട ബസ് നിരങ്ങി നീങ്ങി താഴ്ചയിലേക്ക് മറിയുകയായിരുന്നു. മാനന്തവാടിയില്‍നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.