Kerala News Today-വയനാട്: വയനാട് പുൽപ്പള്ളി റൂട്ടിൽ കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു.
പുൽപ്പള്ളിയിൽ നിന്നും തൃശ്ശൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്.
ആറാം മൈലിനും മൂന്നാം മൈലിനും ഇടയിലെ ഫോറസ്റ്റിൽ വച്ചാണ് അപകടമുണ്ടായത്. യാത്രക്കാർക്ക് പരിക്കേറ്റു. 16 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്.
രാവിലെ എട്ടു മണിക്കാണ് അപകടമുണ്ടായത്. പുല്‍പ്പള്ളി-ബത്തേരി റോഡിലെ വനമേഖലയില്‍ വെച്ചായിരുന്നു അപകടം.
ബസ് റോഡില്‍ നിന്നും തെന്നിമാറി വലതുഭാഗത്തേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍ക്കും ഗൗരവമുള്ള പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. മഴയും അമിത വേഗതയുമാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.
Kerala News Today