മലപ്പുറം : പൊന്നാനിയിലെ ഏറെ ചരിത്ര പ്രാധാന്യമുള്ള പാണ്ടികശാല പൊളിച്ചുമാറ്റുന്ന നടപടിയിൽ ടൂറിസം-സാംസ്‌കാരിക വകുപ്പ് മന്ത്രിമാര്‍ക്ക് തുറന്ന കത്തുമായി ഫോട്ടോഗ്രാഫറും തിരക്കഥാകൃത്തുമായ കെ ആര്‍ സുനില്‍. പൊന്നാനിയുടെ ചരിത്രവുമായിഏറെ ബന്ധപ്പെട്ടതും കാലപ്പഴക്കവുമുള്ള പാണ്ടികശാല പൊളിച്ചുമാറ്റുന്നതിനെതിരെയാണ് കെ ആര്‍ സുനില്‍ രംഗത്തെത്തിയിരിക്കുന്നത്. കേരളത്തിലെ ഏറ്റവും ചരിത്ര പ്രാധാന്യമുള്ള ഒരു തുറമുഖ നഗരത്തിന്റെ പ്രതീകങ്ങളിലൊന്നാണ് മാഞ്ഞുപോകുന്നതെന്ന് സുനിൽ ഫേസ്ബുക്കിൽ കുറിച്ചു തദ്ദേശീയ സ്മാരകങ്ങളെ സംരക്ഷിക്കേണ്ട ബാധ്യതയുള്ള സാംസ്‌കാരിക വകുപ്പിനും ടൂറിസം വകുപ്പിനും ഇതില്‍ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
