കോഴിക്കോട് തിക്കോടി കടലില്‍ മത്സ്യ ബന്ധനത്തിനിടെ തോണി മറിഞ്ഞ് യുവാവ് മരിച്ചു. തിക്കോടി പുതിയ വളപ്പില്‍ പാലക്കുളങ്ങരകുനി ഷൈജു (40) ആണ് മരിച്ചത്. തിക്കോടി കല്ലകം ബീച്ചില്‍ നിന്ന് മത്സ്യ ബന്ധനത്തിനു പോയ മൂന്നംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഇതിൽ രണ്ടുപേര്‍ രക്ഷപ്പെട്ടു. ശക്തമായ കാറ്റില്‍ തോണി മറിഞ്ഞാണ് അപകടം ഉണ്ടായത്. മറ്റു തേണിക്കാരാണ് ഇവരെ കരക്കെത്തിച്ചത്. മരിച്ച ഷൈജുവിൻ്റെ മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. എലത്തൂര്‍ കോസ്റ്റല്‍ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
