KERALA NEWS TODAY – കോഴിക്കോട് : രണ്ട് ദിവസമായി, കോഴിക്കോട് പൈങ്ങോട്ടുപുറം ഭാഗത്ത് പല സ്ഥലങ്ങളിലായി അലഞ്ഞു നടന്ന വ്യക്തിയെ നാട്ടുകാർ ചേർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു.
കുത്യമായ സ്ഥലമോ വീട്ട് പേരോ പറയാൻ ഇദ്ദേഹത്തിന് കഴിയുന്നില്ല.
പേര് മഞ്ജുനാഥ് എന്ന് പറയുന്നുണ്ട്. ഇദ്ദേഹത്തിൻ്റെ വലതു കൈപ്പത്തി നീരുവന്ന് തടിച്ചിട്ടുണ്ട്.
രണ്ട് കാൽ പാതത്തിലും നീരുണ്ട്. വലതു കണ്ണിൻ്റെ സൈഡിൽ മുറിപ്പാടുണ്ട്. മലയാളം നന്നായി സംസാരിക്കുന്നുണ്ടെങ്കിലും ഒന്നും ഓർമ്മ കിട്ടാത്ത അവസ്ഥയിലാണ്.
2023 ഒക്ടോബർ 11 ബുധനാഴ്ച രാത്ര നാട്ടുകാർ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസിൽ വിവരമറിയിക്കുകയും, പോലീസിൻ്റെ നിർദ്ദേശപ്രകാരം 108 ആംബുലൻസിൽ രാത്രി 8.45 ഓടെ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് എത്തിക്കുകയും ചെയ്തു.
ആർക്കെങ്കിലും ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരമറിയാമെങ്കിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ ബന്ധപെടുക.
കോഴിക്കോട്ട് അലഞ്ഞു നടന്ന വ്യക്തിയെ നാട്ടുകാർ ചേർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു
Next Post