പനിച്ചു വിറച്ച് കൊച്ചി; ഒരാഴ്ചയ്ക്കിടെ ചികിത്സ തേടിയത് 5,538 പേർ, കൂടുതൽ കളമശേരിയിൽ

schedule
2023-12-16 | 12:59h
update
2023-12-16 | 12:59h
person
kottarakkaramedia.com
domain
kottarakkaramedia.com
പനിച്ചു വിറച്ച് കൊച്ചി; ഒരാഴ്ചയ്ക്കിടെ ചികിത്സ തേടിയത് 5,538 പേർ, കൂടുതൽ കളമശേരിയിൽ
Share

KERALA NEWS TODAY KOCHI:കൊച്ചി: കൊച്ചി നഗരത്തിൽ ഡെങ്കിപ്പനി വ്യാപകമായി പടരുന്നു. കളമശേരി ഭാഗത്തും കൊച്ചിൻ കോർപറേഷൻ പരിധിയിലുമാണ് രോഗബാധിതർ അധികവും. ഓരോ ആഴ്ചയിലും 800 മുതൽ 1000 വരെയാണ് പനിബാധിതരുടെ എണ്ണം. ഡെങ്കിപ്പനി കൂടാതെ, സാധാരണ പനി, വയറിളക്കം, മലമ്പനി, എലിപ്പനി തുടങ്ങിയവയും ജില്ലയിൽ പടർന്നുപിടിക്കുന്നുണ്ട്.കഴിഞ്ഞ ഒരാഴ്ചയിലെ കണക്ക് പ്രകാരം കളമശേരിയിലാണ് പനിബാധിതർ അധികവും. നഗരത്തിലെ വീടുകളിലും പരിസരങ്ങളിലുമായി ഉറവിടനശീകരണം നടത്തുന്നതിൽ വീഴ്ച വരുത്തുന്നത് കൊതുകുകൾ പെരുകുന്നതിന് കാരണമാകുന്നുണ്ട്.അതേസമയം എലിപ്പനി സംശയിച്ച് ചികിത്സ തേടുന്നവരും ജില്ലയിൽ കൂടുതലാണ്. കഴിഞ്ഞ ദിവസവും എലിപ്പനി റിപ്പോർട്ട് ചെയ്തിരുന്നു. രോഗം ബാധിച്ചവർ സ്വയം ചികിത്സയ്ക്ക് ശ്രമിക്കാതെ ആശുപത്രികളിലെത്തി കൃത്യമായ ചികിത്സ ഉറപ്പാക്കണമെന്ന് ഡിഎംഒ വ്യക്തമാക്കി. നിലവിൽ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യമുണ്ട്. പനി ലക്ഷണമുള്ളവർ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണമെന്ന് ഡിഎംഒ നിർദേശിച്ചു.

Breaking Newsgoogle newskerala newsKochiKOTTARAKARAMEDIAKottarakkara VarthakalKottarakkara കൊട്ടാരക്കരKOTTARAKKARAMEDIA
9
Share
Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
29.08.2024 - 19:53:10
Privacy-Data & cookie usage: