കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 2025-27 കാലയളവിലേക്കുള്ള കൊല്ലം റൂറൽ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. കുണ്ടറ ഇൻസ്പെക്ടർ രാജേഷ് .പി പ്രസിഡൻ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡൻ്റായി നിക്സൺ ചാൾസ് (എസ്.ഐ. ഡി. എച്ച്.ക്യു), ജില്ലാ സെക്രട്ടറിയായി സുജിത് എസ് .എൽ ( എ.എസ്. ഐ ഡി .സി .ആർ .ബി), ജോയിൻ സെക്രട്ടറിയായി അനിതാകുമാരി.പി ( എ.എസ് ഐ, പുത്തൂർ), ട്രഷറർ ആയി വിനോദ്.എം ( എ . എസ്.ഐ. ഡി. സി. ബി.), ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി E. നിസാമുദ്ദീൻ (സബ് ഇൻസ്പെക്ടർ ഈസ്റ്റ് കല്ലട ), ഷൈജു.എസ് ,സബ് ഇൻസ്പെക്ടർ അഞ്ചൽ , സാജു ആർ. എൽ., സബ് ഇൻസ്പെക്ടർ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്,ബിജു വി.പി. സബ് ഇൻസ്പെക്ടർ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, നജീം എസ്, സബ് ഇൻസ്പെക്ടർ ട്രാഫിക് യൂണിറ്റ്,ദീപു കെ.എസ്, സബ് ഇൻസ്പെക്ടർ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് എന്നിവരെയും സ്റ്റാഫ് കൗൺസിലിലേക്ക് ശ്രീ ജയകുമാർമാർ ശ്രീ. അജിത് കുമാർ, ശ്രീമതി സിന്ധു പി. കെ എന്നിവരെയും ഓഡിറ്റ് കമ്മിറ്റിയിലേക്ക് ശ്രീ രാജൻ പിള്ള ശ്രീ ബിജു ജി.എസ്. നായർ, ശ്രീമതി ശോഭാമണി എന്നിവരെയും എതിരില്ലാതെ തിരഞ്ഞെടുത്തു. കൊട്ടാരക്കര വനിത സെൽ കോൺഫറൻസ് ഹാളിൽ വച്ചു ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ രാജൻ പിള്ള വരണാധികാരിയായിരുന്നു.
