Latest Malayalam News - മലയാളം വാർത്തകൾ

കേരള കോണ്‍ഗ്രസ് എം സംസ്ഥാന വൈസ് ചെയര്‍മാൻ പികെ സജീവ് അന്തരിച്ചു

Kerala Congress M State Vice Chairman PK Sajeev passes away

കേരള കോണ്‍ഗ്രസ് എം സംസ്ഥാന വൈസ് ചെയര്‍മാനും യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗവുമായ പികെ സജീവ് അന്തരിച്ചു. 82 വയസായിരുന്നു. കെഎം മാണിയുടെ സന്തത സഹചാരിയായിരുന്ന സജീവ് പാർട്ടി ജില്ല പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ ആദ്യകാല ബസ് സര്‍വീസായിരുന്ന പിപികെ ആന്‍ഡ് സണ്‍സ് ഉടമകളിൽ ഒരാളായിരുന്നു. സംസ്‌കാരം ഞായറാഴ്ച കോതമംഗലം മര്‍ത്തമറിയം വലിയപള്ളി സെമിത്തേരിയില്‍ നടക്കും.

Leave A Reply

Your email address will not be published.