KERALA NEWS TODAY – ന്യൂഡൽഹി: സംസ്ഥാന ബജറ്റ് പ്രഹസനമാണെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ വി. മുരളീധരൻ.
സംസ്ഥാനത്തിൻ്റെ മൂലധനച്ചെലവും സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുത്തുന്നതിന് യാഥാർത്ഥ്യബോധമുള്ള പദ്ധതികളൊന്നുമില്ലെന്നും എന്നാൽ ഡൽഹിയിൽ ഒരു സമരത്തിന് അരക്കോടി ചെലവഴിക്കാൻ ഒരു മടിയുമില്ലെന്നും മുരളീധരൻ വിമർശിച്ചു.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഒരേ പ്രഖ്യാപനങ്ങളും കണക്കുകൂട്ടലുകളുമാണ് ബജറ്റിൽ കാണാൻ സാധിക്കുന്നത്. എന്നാൽ ഇവയെന്നും നടപ്പിലാക്കാനും സാധിച്ചിട്ടില്ല.
കേരളമല്ലാതെ, കടക്കെണിയിലാണെന്ന് മറ്റൊരു സംസ്ഥാനവും കോടതിയിൽ സത്യവാങ്മൂലം കൊടുത്തിട്ടില്ല. 2016-ൽ കേരളത്തിൽ മൂലധന നിക്ഷേപം കുറവാണെന്നും സാമ്പത്തിക പ്രതിസന്ധിയിലാണെന്നും പറഞ്ഞവർ ആ സ്ഥിതി വർധിപ്പിക്കുകയല്ലാതെ കഴിഞ്ഞ ആറ് വർഷമായി എന്ത് നടപടിയെടുത്തെന്നും അദ്ദേഹം ചോദിച്ചു.